Uncategorized
മിൽമ എറണാകുളം യുഡിഎഫ് ഭരണസമിതി അയോഗ്യർ; നിയമലംഘനം നടത്തിയിട്ടും സംരക്ഷിക്കാൻ ഒരുങ്ങി സർക്കാർ

മിൽമ യു ഡി എഫ് ഭരണസമിതി അയോഗ്യരെന്ന് കണ്ടെത്തൽ. മിൽമയുടെ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ വത്സലൻ പിള്ളയും അംഗങ്ങളുമാണ് അയോഗ്യരെന്ന് ക്ഷീര വികസന സ്പെഷ്യൽ സെക്രട്ടറിയുടെ കണ്ടെത്തൽ. ക്ഷീര കർഷകരെന്ന് കാണിച്ചുവെന്നാണ് കണ്ടെത്തൽ. യഥാർഥത്തിൽ ഇവർ ക്ഷീര കർഷകരല്ല.
അതേ സമയം നിയമലംഘനം നടത്തിയിട്ടും സംരക്ഷിക്കാൻ ഒരുങ്ങി യു ഡി എഫ് സർക്കാർ. വിഡി സതീശൻ പക്ഷത്തുള്ള ഭരണസമിതിക്ക് ഹൈക്കോടതിയിൽ അനുകൂല നിലപാടുമായാണ് ക്ഷീര വികസന വകുപ്പും രംഗത്തത്തെയിത്.




