Uncategorized

വലവീശി കിട്ടിയത് ‘ഷെൽ’; കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ നിന്ന് ഷെൽ ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി.
വലവീശുന്നതിനിടെയാണ് മത്സ്യതൊഴിലാളികൾക്ക് ഷെൽ ലഭിച്ചത്.

മത്സ്യബന്ധനം കഴിഞ്ഞ് കരയിലെത്തിച്ചെങ്കിലും ആദ്യഘട്ടത്തിൽ ഇത് എന്താണെന്ന് തിരിച്ചറിയാൻ തൊഴിലാളികൾക്ക് സാധിച്ചിരുന്നില്ല. തുടർന്ന് സംശയം തോന്നിയതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസും ബോംബ് സ്പോഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷെൽ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ഏതെങ്കിലും കപ്പലിൽ നിന്ന് കടലിലേക്ക് വീണതായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ഷെൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും കൂടുതൽ വിശദമായ പരിശോധനകൾക്ക് ശേഷമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button