യൂത്ത് കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷം; പൊലീസിനെതിരായ അതിക്രമത്തില്‍ രമേശ് ചെന്നിത്തല ഗ്രൂപ്പിന് അതൃപ്തി

ആലപ്പുഴ: ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായി പൊലീസിന് നേരെയുണ്ടായ അതിക്രമത്തില്‍ രമേശ് ചെന്നിത്തല ഗ്രൂപ്പിന് കടുത്ത അതൃപ്തി. സര്‍ക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടില്‍ ആക്കാന്‍ ആണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചത് എന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു എന്നും രമേശ് ചെന്നിത്തല ഗ്രൂപ്പ് പരാതിപ്പെടുന്നു. അനാവശ്യ വിവാദം സര്‍ക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും രമേശ് ചെന്നിത്തല ഗ്രൂപ്പിന് പരാതിയുണ്ട്.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നത്. സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സൗത്ത് സിഐയുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം പി പ്രവീണ്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനെ അറസ്റ്റ് ചെയ്തുകൊണ്ട് പോകാനുള്ള ശ്രമത്തിനിടെ വീണ്ടും പ്രതിഷേധമുണ്ടായിയാതൊരു പ്രശ്‌നവും ഇല്ലാതിരുന്ന സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആണ് പ്രകോപനം ഉണ്ടാക്കിയത് എന്നാണ് രമേശ് ചെന്നിത്തല ഗ്രൂപ്പിന്റെ പരാതി. അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു പൊലീസിനെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ യൂത്ത് കോണ്‍ഗ്രസിലെ കെസി പക്ഷ നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.




