Uncategorized

‘ബിജെപിക്കാർ പോലും ഗൗരവമായി കാണുന്നില്ല, പിന്നല്ലേ പുതിയ തലമുറ?’; കങ്കണയ്ക്ക് മറുപടി നൽകി സിജെപി നേതാവ്

നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ വിമർശിച്ചതിന് പിന്നാലെ, ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തും സിജെപി പ്രതിനിധി സൗരവ് ദാസും തമ്മിൽ രൂക്ഷമായ വാക്പോര്. ജെൻ-സി യുവാക്കളുടെ പ്രതിഷേധങ്ങളെ പരിഹസിച്ച കങ്കണയ്ക്കെതിരെ സൗരവ് ദാസ് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് കങ്കണ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചത്.

സൗരവ് ദാസിനെക്കുറിച്ച് താൻ ഗൂഗിളിൽ സെർച്ച് ചെയ്തെന്നും, 28 വയസ്സുള്ള അയാൾക്ക് ഒരു ജോലിയുമില്ലാത്ത ആളാണെന്ന് മനസ്സിലായെന്നും കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “അയാൾ എങ്ങനെയാണ് ഇപ്പോഴും ഒരു വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. അയാളുടെ പ്രായത്തിൽ ഞാൻ രണ്ട് ദേശീയ അവാർഡുകൾ നേടിയിരുന്നു” എന്ന് കങ്കണ പരിഹസിച്ചു. രാഷ്ട്രീയത്തിൽ വന്നിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ എങ്കിലും 20 വർഷമായി താൻ പൊതുജീവിതത്തിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കങ്കണയുടെ പരാമർശങ്ങൾക്ക് സൗരവ് ദാസും കൃത്യമായ മറുപടി നൽകി. കങ്കണയെ സ്വന്തം പാർട്ടിക്കാർ പോലും ഗൗരവമായി കാണുന്നില്ലെന്നും, അതിനാൽ തങ്ങൾ എന്തിനാണ് അവരെ കാര്യമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജെൻ-സി യുവാക്കൾ ജനാധിപത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമരവേദിയിൽ നിന്നുള്ള റീലുകൾ അറപ്പുണ്ടാക്കുന്നതും കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നിയെന്നുമാണ് കങ്കണ പറഞ്ഞത്. ഇത്രയും വൃത്തികേട് ഒരേസ്ഥലത്ത് ജീവിതത്തിൽ താൻ കണ്ടിട്ടില്ല എന്നും ജെൻ-സി പ്രതിഷേധത്തിൽ നിന്നുള്ള ഈ റീലുകൾ കണ്ട് ഛർദ്ദിക്കാൻ തോന്നുന്നു എന്നും അവർ പറയുന്നു. നിങ്ങൾ നിങ്ങളെത്തന്നെ പാറ്റകൾ എന്ന് വിളിക്കുകയും അവരെപ്പോലെ കാണുകയും പെരുമാറുകയും ചെയ്യുന്നു. ലോകത്തെ നിങ്ങളുടെ മാലിന്യത്തിനും വൃത്തികേടിനും വിധേയമാക്കുക മാത്രമാണ് ചെയ്യുന്നത്. ഓരോ ഫ്രെയ്മും അലോസരപ്പെടുത്തുന്നതാണ്. നിങ്ങളുടെ വൃത്തികേടും മാലിന്യവും ഈ ലോകത്തേക്ക് തള്ളുകയാണ്. ഈ റീലുകൾ എന്നെ ഭയപ്പെടുത്തുന്നു. ഡിജിറ്റൽ ഡീടോക്‌സ് വേണ്ടി വരും. ആരാണ് ഇവരെയൊക്കെ പെറ്റ് വളർത്തുന്നത് എന്നും ആണ് ഇവർ സ്‌റ്റോറിയിൽ കുറിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button