രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ ‘വിഡ്ഢി’ പരാമർശം: മൈക്ക് ഓഫ് ചെയ്ത് പ്രസംഗം തടസപ്പെടുത്തി ഭരണപക്ഷം

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിൽ അമിത്ഷായുടെ ദില്ലി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് പാർലമെന്റിലെ ഇരുസഭകളിലും ഭരണപ്രതിപക്ഷ ഏറ്റുമുട്ടൽ. പൊതുപരീക്ഷ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ച് തുടങ്ങിയപ്പോൾ പ്രസംഗം തടസപ്പെടുത്തി കൊണ്ട് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുകയായിരുന്നു.
രാജ്യത്തിൻ്റെ ഭാവിയിൽ ആശങ്കയിലാണെന്നു യുവജനതയെ ഓർത്ത് അഭിമാനമെന്നും രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു. എല്ലാം അറിയാമെന്ന് വിചാരിക്കുന്ന ചിലരുണ്ട് അത്തരക്കാർ വിഡ്ഢികൾ അവരെ പിന്തുടരുന്നത് അന്തഭക്തരെന്നും പാർലമെൻ്റിൽ രാഹുൽ ഗാന്ധി പറയുകയുണ്ടായി ഈ പരാമർശമാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. പാർലമെൻ്റിൽ ആണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ രാഹുൽ ഗാന്ധിക്ക് താക്കീത് നൽകുകയായിരുന്നു.
എന്നാൽ, താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലനെന്നു ഭരണപക്ഷത്തെ അല്ല ഉദ്ദേശിച്ചതെന്നും രാഹുൽ ഗാന്ധി ഇതിന് വിശദീകരണം നൽകി. താൻ സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ ഭരണപക്ഷം ബഹളം വെക്കുന്നുവെന്ന് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ പരാമർശം നീക്കം ചെയ്യണമെന്ന് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
അമിത് ഷാക്കെതിരെയും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു. ആഭ്യന്തര മന്ത്രി എന്തുകൊണ്ട് സഭയിൽ ഇല്ലെന്നും വിദ്യാർത്ഥികൾക്ക് നേരെ വെടി വെക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയെന്നും രാഹുൽഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫാക്കി കൊണ്ട് സംസാരിക്കാൻ താല്പര്യം ഇല്ലെങ്കിൽ അടുത്ത അംഗത്തെ വിളിക്കുമെന്ന് സ്പീക്കർ പറഞ്ഞു.




