Uncategorized

പത്തനംതിട്ടയിൽ ടൗൺ സ്ക്വയറിൻ്റെ ഭാഗങ്ങൾ പൊളിച്ചു നീക്കി; പ്രതിഷേധിച്ച് എൽഡിഎഫ്

പത്തനംതിട്ട നഗര മധ്യത്തിലുള്ള ടൗൺ സ്ക്വയറിൻ്റെ ഭാഗങ്ങൾ പൊളിച്ചു നീക്കുന്നതിനെതിരെ എൽഡിഎഫ് പ്രതിഷേധം. നഗരസഭയിലെ യു ഡി എഫ് ഭരണസമിതി ടൗൺ സ്ക്വയർ വികൃതമാക്കുന്നതിന് കൂട്ടുനിൽക്കുകയാണ് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് നിർമ്മിച്ചതാണ് ടൗൺ സ്ക്വയർ. ഓപ്പൺ സ്റ്റേജും അതിനോടനുബന്ധിച്ചുള്ള മനോഹരമായ ഇരിപ്പടങ്ങളും എല്ലാം പത്തനംതിട്ട ടൗണിന്റെ അടയാളമായി മാറിക്കഴിഞ്ഞു.രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടെ വിവിധ സംഘടനകളുടെ പൊതു പരിപാടികളും ടൗൺ സ്ക്വയറിൽ നടത്താറുണ്ട്. ചുരുങ്ങിയ നാളുകൾ കൊണ്ട് പത്തനംതിട്ടയുടെ മുഖമായി മാറിയ ടൗൺ സ്വകയറിൻറെ പടികളാണ് പൊതുമരാമത്ത് വകുപ്പ് പൊളിച്ചു നീക്കിയത്. കോൺഗ്രസ് നേതൃത്വം നൽകുന്ന നഗരസഭ ഭരണസമിതിയുടെ വീഴ്ച മൂലമാണ് ടൗൺ സ്ക്വയറിന്റെ ഒരുഭാഗം പൊളിച്ചു നീക്കിയത് എന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

അതേസമയം, പൊളിച്ചു നീക്കിയ ഭാഗങ്ങൾ പുനസ്ഥാപിക്കുമെന്ന് നഗരസഭയിലെ യുഡിഎഫ് നേതാക്കൾ അറിയിച്ചു. വലിയ പ്രതിഷേധത്തിനിടയാക്കിയ പൊതുമരാത്ത വകുപ്പിൻ്റെ നടപടികളെയും യുഡിഎഫ് നേതാക്കൾ ന്യായീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button