Uncategorized

എട്ട് മാസം ഗർഭിണിയായ 21കാരി നദിക്കരയിൽ ക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു, ഗർഭപാത്രം അറുത്ത നിലയിൽ, കുട്ടിക്കായി തെരച്ചിൽ

ബൊഗോട്ട: നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു. എട്ട് മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ കാണാനില്ല. ഗർഭപാത്രം അറുത്ത് തട്ടിയെടുത്ത കുഞ്ഞിനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കൊളംബിയയിലെ കാലിയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. മരിയ കാമില പൊട്ടോസി എന്ന 21കാരിയേയാണ് ജൂലൈ 26ന് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിയ മരണപ്പെടുന്നത്. കാലി നഗരത്തിലെ മെലൻഡേസ് നദിക്കരയിലാണ് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ 21കാരിയെ കണ്ടെത്തിയത്. നാല് ദിവസമാണ് മരിയ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞത്. യുവതിയുടെ കഴുത്ത് അറുത്ത് വയറ് കീറിയാണ് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ട് പോയിട്ടുള്ളത്. കുട്ടിയേക്കുറിച്ചോ കേസുമായി എന്തെങ്കിലും വിവരം പങ്കുവയ്ക്കുന്നവർക്ക് 62000 ഡോളർ (ഏകദേശം 5976902 രൂപ) ആണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button