Uncategorized
ചാന്ദ്രദിനം റോക്കറ്റ് നിര്‍മ്മിച്ചും വിവരങ്ങള്‍ പങ്കുവെച്ചും അനുസ്മരിച്ചു.*

കേളകം: ശാസ്ത്ര സാങ്കേതിക വളർച്ചയുടെ ബാല്യകാലം മുതല്‍ സ്വപ്നം കണ്ട വലിയ പ്രയത്നം സഫലമായ 1969 ജൂലൈ 21 നെ അനുസ്മരിച്ചുകൊണ്ട് കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചാന്ദ്രദിനം ആചരിച്ചു. നൂറിലധികം കുട്ടികളാണ് റോക്കറ്റ് മാതൃകകള്‍ നിര്‍മ്മിച്ച് സ്കൂളിലെത്തിയത്. ഹെഡ്മാസ്റ്റര് എം വി മാത്യു ചാന്ദ്രദിന സന്ദേശം നല്കി. മാസ്റ്റര്‍ അദ്രിത് അവിന്, കുമാരി മെറില്‍ വര്‍ഗീസ് എന്നിവര്‍ ചാന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ച് ക്ളാസെടുത്തു. സയന്‍സ് ക്ളബ്ബ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.



