എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു.

എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു.കേളകം:- ജനാധിപത്യത്തി ൻ്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിക്കൊണ്ട് എം.ജിഎം. ശാലേം സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു പൊതു തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തികച്ചും സമാധാനപരവും ആധുനിക വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് സുതാര്യമായും സമാധാനപരവും ആയിട്ടാണ് വോട്ടെടുപ്പ് പക്രിയകൾ ക്രമീകരിച്ചത്. വിദ്യാർത്ഥികൾ തന്നെ ചീഫ് ഇലക്ഷൻ കമ്മീഷണറും പ്രി സൈഡിങ്ങ് ഓഫീസറും സെക്യൂരിറ്റി ജീവനക്കാരും ആയി.
സോഷ്യൽ സയൻസ് അധ്യാപകരായ വർഗീസ് എ.യു.ബിന്ദു രാജീവ് ഐടി മിസ്സ് എൽസി എന്നിവർ ഇലക്ക് ഷന് നേതൃത്വം നൽകി ഹെഡ് ബോയ്സ് സക്കറിയ ജോസ് .ഹെഡ് ഗേൾ കരോളിൻ സോണി ജോസഫ് .ഡെപ്യൂട്ടി ഹെഡ് ബോയ് ആദിൽ ബേസിൽ. ഡെപ്യൂട്ടി ഹെഡ് ഗേൾ ദിയ ട്രീസ സിജോ സ്പോട്സ് ക്യാപ്റ്റൻ അനന്തുരതീഷ്. ആർട്ട് ക്ലബ് സെക്രട്ടറി ആഡ്‌വിൻ ബാബു എന്നിവർ ഈ വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു വിദ്യാർഥികളിൽ ജനാധിപത്യ ബോധവും നേതൃപാടവവും വളർത്തിയെടുക്കാൻ ഇത്തരം തെരഞ്ഞെടുപ്പുകൾ അനിവാര്യമാണ് എന്ത് ഇലക്ഷൻ റിസൾട്ട് പ്രഖ്യാപനത്തിൽ സ്ക്കൂൾ പ്രിൻസിപ്പൾ റ്റി.വി. ജോണി വിദ്യാർത്ഥികളെ അനുസ്‌മരിപ്പിച്ചു




