Uncategorized

കർത്ത കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനേ ബിജെപിയിൽ ഉള്ളൂ; പണം കിട്ടിയ കാര്യം പാർട്ടി അറിഞ്ഞത് ഇന്നലെ

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാവ് വി മുരളീധരന്റെ അടക്കം പേരുകളുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യര്‍ എംഎല്‍എ. കേരളത്തിലെ ബിജെപിയില്‍ മുരളീധരന്‍ ഒരാള്‍ മാത്രമല്ല ഉള്ളതെന്നും എന്നാല്‍ കരിമണല്‍ കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതര നേതാക്കള്‍ക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടുകള്‍ അതാത് പാര്‍ട്ടികളില്‍ എത്തി. എന്നാല്‍ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞതെന്നും അദ്ദേഹം പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button