Uncategorized

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം, പിന്നാലെ രണ്ടുപേരം വെട്ടി; പ്രതി പിടിയിൽ

കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചിതറ അരിപ്പ സമരഭൂമിക്കു സമീപത്ത് വെച്ച് സമരഭൂമിയിലെ താമസക്കാരായ വിനോദ് ദീപു എന്നിവരെയാണ് പ്രതി വെട്ടിയത്. ഇവർക്കൊപ്പമിരുന്ന് മദ്യപിച്ച പ്രതി വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന കൊടുവാളുകൊണ്ട് വിനോദിന്‍റെ തലക്ക് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച വിനോദിന്‍റെ സുഹൃത്തായ ദീപുവിനെയും തലയ്ക്കും ദേഹത്തും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ജിജോയെ അഞ്ചൽ പോലീസിന്റെ സഹായത്തോടെയാണ് ചിതറ പോലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ചിതറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button