Uncategorized

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ, അധ്യാപകൻ മണിക്കൂറുകളോളം പൂട്ടിയിട്ടെന്ന് ആരോപണം

കാസർകോട്: അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. നീരജ് എന്ന 15-കാരന്‍റെ ആത്മഹത്യയിൽ ബാഹ്യ സമ്മർദ്ദം ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ച ദിവസം ആരോ ഫോൺ വിളിച്ച് നീരജിനെ വീട്ടിൽ നിന്ന് ഇറക്കിയിരുന്നെന്നും പിന്നീട് മടങ്ങി എത്തുമ്പോൾ വലിയ മാനസിക സമ്മർദ്ദം ഉണ്ടായിരുന്നുവെന്നു സുഹൃത്ത് പറഞ്ഞതായും ബന്ധുക്കൾ വെളിപ്പെടുത്തി. നടന്നു വരുന്നത് കണ്ട് സുഹൃത്ത് വണ്ടിയിൽ കയറുന്നോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ തല താഴോട്ടാക്കി നടന്നു പോയി എന്നും സുഹൃത്ത് ബന്ധുക്കളോട് പറഞ്ഞു.വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷമാണ് ജീവനൊടുക്കിയത്. ഒരു പെൺകുട്ടിയുമായി അടുപ്പമുള്ളതിന്‍റെ പേരിൽ സ്കൂളിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു. ഒരു അധ്യാപകൻ മണിക്കൂറുകളോളം സ്റ്റോർ റൂമിൽ പൂട്ടിയിട്ടു എന്ന് സഹോദരനോട്‌ നീരജ് പറഞ്ഞിരുന്നു.

നീരജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവംബർ 1-നാണ് നീരജിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ഉള്ള കാര്യങ്ങളും ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. തൂങ്ങി മരിക്കുന്നതിന് തൊട്ട് മുൻപേ ഹൃദയാഘാതം ഉണ്ടായെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. മരണത്തിന് പിന്നാലെ ഒരു അധ്യാപകൻ വീട്ടിൽ എത്തി പുസ്തകങ്ങൾ തിരഞ്ഞിരുന്നു. എന്തെങ്കിലും ഒളിക്കാനാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആണ് കിടപ്പു മുറിയിലെ ഫാനിൽ നീരജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം തൈക്കടപ്പുറം സന്തോഷിന്‍റെ മകൻ ആണ് നീരജ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button