Uncategorized
കയറിക്കയറി അങ്ങ് ട്രാൻസ്ഫോർമറിന്‍റെ മുകളിലും! എത്തിയത് തോട്ടിലൂടെ, ട്രാൻസ്ഫോർമറിനുള്ളിൽ കയറികൂടിയ മലമ്പാമ്പിനെ പിടികൂടി

കൊച്ചി: അങ്കമാലി കരയാംപറമ്പ് മാഞ്ഞാലി തോടിന് സമീപത്തെ ട്രാൻസ്ഫോർമറിനുള്ളിൽ കയറികൂടിയ മലമ്പാമ്പിനെ പിടികൂടി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്. മാഞ്ഞാലി തോട് വഴിയാകാം പാമ്പ് എത്തിയത് എന്നാണ് കരുതുന്നത്. വിഷപ്പാമ്പ് അല്ല, എങ്കിലും രാത്രികാലങ്ങളിലും ആളുകൾ നടന്നുപോകുന്ന വഴിയോരത്തെ ട്രാൻസ്ഫോമറിലാണ് പാമ്പ് വലിഞ്ഞു കയറിയത്.




