Uncategorized

കണ്ണൂരില്‍ തെയ്യത്തിനിടെ സംഘം ചേർന്ന് മോഷണം; തിരക്ക് ബോധപൂര്‍വ്വം സൃഷ്ടിച്ച് സ്വര്‍ണം തട്ടിയെടുത്തു

കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് സംഘം ചേർന്ന് മോഷണം. മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെയാണ് മോഷണം നടന്നത്. പാപ്പിനിശ്ശേരി സ്വദേശി പി.വി.രോഹിണിയുടെ അഞ്ചര പവൻ സ്വർണ്ണ മാലയാണ് കളവു പോയത്. നാലുപേർ സംഘമായി ചേർന്നാണ് മോഷണം നടത്തിയത്.

തെയ്യത്തിൻ്റെ അനുഗ്രഹം വാങ്ങാൻ നിൽക്കുമ്പോൾ തിരക്കുണ്ടാക്കി മാല മോഷ്ടിച്ചു.

ഒരാൾ മാല പൊട്ടിക്കുമ്പോൾ മറ്റ് മൂന്ന് പ്രതികൾ അതിന് സൗകര്യം ചെയ്തു നൽകി.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button