Uncategorized

വടകരയിൽ 25കാരനെ കാണാതായതായി പരാതി; ലോൺ ആപ്പിൽ നിന്നും ഭീഷണി കോളുകൾ വന്നിരുന്നതായി കുടുംബം

കോഴിക്കോട്: വടകരയിൽ 25കാരനെ കാണാതായതായി പരാതി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ഈ മാസം 13ാം തീയതി മുതലാണ് വിഷ്ണുവിനെ കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയത്.

വിഷ്ണു ലോൺ ആപ്പിൽ നിന്നും 10,000 രൂപ ലോൺ എടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതിനാൽ നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായി കുടുംബം അറിയിച്ചു. കാണാതാവുന്ന ദിവസം കറുത്ത പാന്റും മറൂൺ കളർ ഷർട്ടും കറുത്ത തൊപ്പിയുമാണ് യുവാവ് ധരിച്ചിരുന്നത്. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button