Uncategorized

പാകിസ്ഥാനിൽ പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് 8 പേർക്ക് ദാരുണാന്ത്യം

പാകിസ്ഥാനിൽ പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് സ്ത്രീയും 3 കുട്ടിളുമടക്കം 8 പേർക്ക് ദാരുണാന്ത്യം. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ ഒരു വ്യവസായ എസ്റ്റേറ്റിലാണ് ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ചത്.

ഹരിപൂർ ജില്ലയിലെ ഹത്തർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശത്താണ് സംഭവം. പൈപ്പ്ലൈൻ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സമീപത്തുള്ള വീടിന് തീ പിടിച്ചത് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കി. നിരവധി ആളുകൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.തീ വളരെ വേഗം പടരുന്നതിനിടെ 4 സ്ത്രീകളേയും 6 കുട്ടികളേയും രക്ഷപ്പെടുത്തിയതായി ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. എമർജൻസി വിഭാഗം രക്ഷാ പ്രവർത്തനവും തീ നിയന്ത്രണത്തിലാക്കുവാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്. തീ പിടിത്തത്തെ തുടർന്നുണ്ടായ ശ്വാസതടസം മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ഹരിപൂർ ഡെപ്യൂട്ടി കമ്മീഷണർ വസീം അഹമ്മദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button