Uncategorized
മുഖ്യമന്ത്രി ആകാൻ കെ.സി. വേണുഗോപാൽ? ഇരിക്കൂറിൽ നിന്ന് മത്സരിച്ചേക്കും

ന്യൂഡൽഹി: യുഡിഎഫ് ഭരണത്തിലെത്തിയാൽ മുഖ്യമന്ത്രി ആകാൻ കെ.സി. വേണുഗോപാൽ തയ്യാറാണെന്ന് സൂചന. ഹൈക്കമാൻഡ് തീരുമാനിച്ചാൽ മുഖ്യമന്ത്രി ആകാൻ തയ്യാറാണെന്ന് കെ.സി. വേണുഗോപാൽ സന്നദ്ധത അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി ആകുമെങ്കിൽ ഇരിക്കൂറിൽ നിന്ന് മത്സരിക്കും. സജീവ് ജോസഫ്, കെ.സി. വേണുഗോപാലിന് വേണ്ടി എംഎൽഎ സ്ഥാനം രാജി വെക്കും.




