മുഖ്യമന്ത്രിക്കെതിരായ രേവന്ത് റെഡ്ഡിയുടെ പരാമർശം: കേരളത്തെ അവഹേളിക്കാൻ രേവന്ത് റെഡ്ഡി ആരാണെന്ന് ഡോ. ജോണ് ബ്രിട്ടാസ് എം പി

മുഖ്യമന്ത്രിക്കെതിരായുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ രേവന്ത് റെഡ്ഡിക്കെതിരെ ഡോ. ജോണ് ബ്രിട്ടാസ് എം പി. കേരളത്തെ അവഹേളിക്കാൻ രേവന്ത് റെഡ്ഡി ആരാണെന്ന് അദ്ദേഹം ചോദിച്ചു. മലയാളിയുടെ ആത്മാഭിമാനത്തിന് മേലുള്ള കടന്നാക്രമണമാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ പുറത്തുനിന്നുള്ളവർക്ക് അധികാരമില്ലെന്ന് ജോണ് ബ്രിട്ടാസ് എം പി പറഞ്ഞു.
അതേസമയം, കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി തെലങ്കാനയിൽ നിന്ന് കോൺഗ്രസ് ആയിരം കോടി രൂപ കേരളത്തിലേക്ക് എത്തിച്ചുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. തെലങ്കാനയിലെയും ആന്ധ്രയിലെയും റിയൽ എസ്റ്റേറ്റ് മുതലാളിമാരിൽ നിന്നാണ് ഇത്രയും തുക സമാഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയും കോൺഗ്രസും ഉത്തരേന്ത്യൻ സംസ്കാരം കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. വൻതോതിൽ പണം ഒഴുക്കി ജനവിധിയെ അട്ടിമറിക്കാൻ നോക്കുകയാണ്. അതുകൊണ്ടാണ് രേവന്ത് റെഡ്ഡിയെ കേരളത്തിലെ പ്രചാരണത്തിന്റെ മുഖ്യ കാർമികനായി നിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




