Uncategorized

നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ മലയാളി റിയാദിൽ മരിച്ചു

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. വെമ്പായം പാലമൂട് സ്വദേശി ബാദുഷ പരീത് (66) ആണ് റിയാദിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാദുഷയെ ഉടൻ തന്നെ ആംബുലൻസിൽ സുവൈദിയിലെ അൽ ഹമ്മദി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ സ്വകാര്യ കമ്പനിയിൽ 20 വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

ആരോഗ്യപരമായ കാരണങ്ങളാൽ രണ്ട് മാസം മുമ്പ് അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. ഈ മാസം 21-ന് പ്രവാസം പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും ഇളയ മകനും നിലവിൽ റിയാദിൽ തന്നെയാണ് താമസിക്കുന്നത്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. മാതാപിതാക്കൾ: പരേതനായ പരീത് – സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസിയ, മക്കൾ: സിദ്ധീഖ്, ഷില്ലാജ് (റിയാദ്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button