Uncategorized

കോൺഗ്രസ് നേതാവിനെ പാർട്ടിയിലെ നേതാക്കൾ സംഘമായി മർദ്ദിച്ചു, കൊലപ്പെടുത്തുമെന്നും ഭീഷണി; പരാതി നൽകി കോഴിക്കോട് നടുവണ്ണൂർ കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി

കോഴിക്കോട് നടുവണ്ണൂരിൽ കോൺഗ്രസ് നേതാവിനെ, പാർട്ടിയിലെ മറ്റ് നേതാക്കൾ സംഘമായി മർദ്ദിച്ചതായും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. നടുവണ്ണൂർ കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിക്കാണ് മർദ്ദനമേറ്റത്.

ഈ മാസം ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകൾക്ക് വേണ്ടി നടുവണ്ണൂരിലെ സ്വകാര്യ സെൻ്റർ പരീക്ഷ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയത് ആയിരുന്നു നടുവണ്ണൂർ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എൻ എം ബാലകൃഷ്ണൻ. സർട്ടിഫിക്കറ്റ് തരാതെ ഒന്നരമണിക്കൂറോളം ബാലകൃഷ്ണനെ നടത്തിച്ചു. സർട്ടിഫിക്കറ്റ് തരാതെ ഇരുന്നപ്പോൾ, ബാലകൃഷ്ണൻ ട്യൂഷൻ അധികൃതരോട് സംസാരിക്കുമ്പോഴാണ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇടയിൽ കയറിവന്ന് പ്രശ്നം സൃഷ്ടിച്ചതെന്നും, പിന്നീട് കേസുമായി മുമ്പോട്ട് പോകാതിരിക്കാൻ കഴിഞ്ഞ ദിവസം മധ്യസ്ഥ ചർച്ച നടത്തുമ്പോൾ, പ്രദേശത്തെ മറ്റ് കോൺഗ്രസ് നേതാക്കൾ വടി കൊണ്ട് തല്ലിയതായും, നാഭിക്ക് ചവിട്ടിയതായും പരാതിയിൽ പറയുന്നു.

പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ ഒരാളായ തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നും, ബാലുശ്ശേരിയിൽ UDF ജയിച്ചു വന്നാൽ നിന്നെ ശരിയാക്കി തരാമെന്ന് ഭീഷണി മുഴക്കിയതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button