സഡണ്‍ ബ്രേക്കിട്ട് സ്വര്‍ണവില; കുതിക്കാനായി പതുങ്ങിയതാണോ?

വല്ലപ്പോഴും മാത്രം സ്വര്‍ണവിപണിയില്‍ ഉണ്ടാകുന്ന അത്ഭുതമാണ് വില മാറ്റമില്ലാതെ തുടരുന്നത്. തുടര്‍ച്ചയായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം ഇന്ന് കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. യുദ്ധം അവസാനിച്ചാല്‍ വില ഉയരും. യുദ്ധം തുടര്‍ന്നാല്‍ വില ഇനിയും താഴും. ഇതിനനുസരിച്ചാണ് വിപണിയില്‍ പ്രതിഫലിക്കുന്ന വില വ്യത്യാസത്തെ കാണുന്നത്. ഇന്നലെ പവന് 1440 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ കാരണമായി കണക്കാക്കുന്നത്.സുരക്ഷിത നിക്ഷേപമായി പലരും സ്വര്‍ണം തിരഞ്ഞെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മാര്‍ച്ച് മാസത്തില്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു എങ്കിലും ഏപ്രില്‍മാസത്തോടെ വിപണി വീണ്ടും മുന്നേറുകയായിരുന്നു. വില ഇപ്പോള്‍ നിശ്ചലമായിരിക്കുന്നത് കുതിച്ച് കയറാനായിരിക്കുമോ എന്നാണ് വ്യാപാരികളുടെയും സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും സംശയം.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു ഇന്നലത്തെ അതേ വിലയാണ് ഇന്നും. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,10,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,835 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 90,960 രൂപയും ഗ്രാമിന് 11370 രൂപയുമാണ്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,855 രൂപയും പവന് 70,840 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,710 രൂപയും പവന് 45,680 രൂപയുമാണ് ഇന്നത്തെ വില. വെളളി വിലയിലും വ്യത്യാസമില്ല. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി വെള്ളിവില ഇന്നും അതേ വിലയില്‍ തുടരുകയാണ്. ഇന്നും ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.20 രൂപയെങ്കിലും ചിലവ് വരും.
ഏപ്രില്‍ മാസത്തെ സ്വര്‍ണവില
ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപഉച്ചയ്ക്ക് ശേഷം – 1,12,160
ഏപ്രില്‍ 2 – രാവിലെ 1,11,040 രൂപവൈകുന്നേരം – 1,09,240 രൂപ
ഏപ്രില്‍ 3 – 1,09,240 രൂപ




