Uncategorized

ഡ്രൈവറെ അപായപ്പെടുത്തുമെന്ന് ഫോണ്‍കോള്‍; ഇതിലൊക്കെ ആര്‍ക്ക് ഭയമെന്ന് ജി. സുധാകരന്‍

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. സുധാകരന്റെ ഡ്രൈവറെ അപായപ്പെടുത്തുമെന്ന് ഫോൺകോൾ ഭീഷണി വന്നതായി പരാതി. ഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതിയ നൽകിയെന്ന് സുധാകരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഭയമുണ്ടോ എന്ന ചോദ്യത്തിന് ആർക്ക് ഭയം എന്നായിരുന്നു ജി. സുധാകരന്റെ മറുപടി.

തനിക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള ഭയം വേണ്ടെന്നും നിങ്ങൾക്കൊന്നും പറ്റാതെ നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പോകുന്നത് ആരുടേയും മേൽ കുതിര കയറാനല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും സംവദിക്കാനുമാണെന്നും സുധാകരൻ പറഞ്ഞു. ജി. സുധാകരന്റെ ഫ്ലക്സും പോസ്റ്ററുകളും നശിപ്പിക്കുന്നതായും പരാതി ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button