Uncategorized

ജീവിച്ചിരിക്കുന്ന വയോധികയെ മരിച്ചെന്ന് രേഖപ്പെടുത്തി വോട്ട് വെട്ടി ; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പൂപ്പാറ സ്വദേശിനി

ജീവിച്ചിരിക്കുന്ന ആളെ മരിച്ച ആൾ എന്ന് രേഖപെടുത്തി വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കി ഇലക്ഷൻ കമ്മീഷൻ. ഇടുക്കി പൂപ്പാറ സ്വദേശിയായ വയോധികയെ ആണ് മരിച്ചു എന്ന കാരണം രേഖപ്പെടുത്തി വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത്. എസ്റ്റേറ്റ് പൂപ്പാറ സ്വദേശിയായ 81 വയസുകാരി കുപ്പശ്ശേരിയിൽ രാധ വേലായുധൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മരിച്ചതായി വിധി എഴുതിയത്.
60 വർഷത്തിൽ അധികമായി എസ്റ്റേറ്റ് പൂപ്പാറയിൽ സ്ഥിരതാമസക്കാരിയാണ് രാധ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്ഥരുടെ അനാസ്ഥ ആണ്, ജീവിച്ചിരിയ്ക്കുന്ന ആളെ മരിച്ചതെന്ന് രേഖപ്പെടുത്തിയത്. രേഖകളിലെ അബദ്ധം സംഭവിച്ചത് മനസിലാക്കിയ പൊതു പ്രവർത്തകർ പലതവണ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും തെറ്റ് ഇതുവരെ തിരുത്തിയില്ല.

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഇല്ലാത്തതിനാൽ ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിയ്ക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഈ വയോധിക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button