Uncategorized

തിരുവനന്തപുരത്ത് ദേശീയപാതയിൽ അപകടം: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം : ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊറ്റാമം ആറയൂര്‍ അഴുവ് തോട്ടം ലിയോ നിവാസില്‍ ലിയാനാര്‍ഡോ ദേവ് എബ്രഹാം (25) ആണ് മരിച്ചത്. രാവിലെ ഉദിയന്‍കുളങ്ങര സേതുലക്ഷ്മി ഭായ് പബ്ലിക് മാര്‍ക്കറ്റിന് മുന്നിലായിരുന്നു അപകടം. പാറശാല ഭാഗത്തു നിന്നും നെയ്യാറ്റിന്‍കരയിലേക്ക് പോവുകയായിരുന്ന ലിയാനാര്‍ഡോ ദേവ് മാര്‍ക്കറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് കാൽനടക്കാരനെ തട്ടി നിയന്ത്രണം വിട്ട് ലോറിക്ക് മുന്നിലേക്ക് വീണത്. ലോറിയിടിച്ചതോടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിയാ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇമ്മാനുവേല്‍ നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്ന മൃതദേഹം വൈകിട്ടോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറിയതായി പാറശാല പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button