Uncategorized

അൽപം അയഞ്ഞ് ട്രംപ്; പത്തു ദിവസത്തേക്ക് ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കില്ലെന്ന് അറിയിച്ചു

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്. ടെഹ്‌റാനുമായുള്ള ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചകൾക്കായി അമേരിക്ക 15 ഇന പദ്ധതി മുന്നോട്ടുവെച്ചതായി യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു.

ഇറാൻ ചർച്ചകൾക്ക് തയ്യാറായേക്കുമെന്നതിന്റെ ശക്തമായ സൂചനകൾ ലഭിക്കുന്നതായി അമേരിക്ക അവകാശപ്പെട്ടു. പാകിസ്ഥാൻ വഴിയാണ് 15 ഇന നിർദ്ദേശം കൈമാറിയത്. എന്നാൽ അമേരിക്ക മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങൾ തള്ളിയ ഇറാൻ പകരം അ‍ഞ്ചു നിബന്ധന മുന്നോട്ടുവച്ചതായി റിപ്പോർട്ടുണ്ട്. ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് പാകിസ്ഥാനിലേക്ക്‌ പോയേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്‌. എന്നാൽ ഇറാനെതിരെയുള്ള ആക്രമണം ശക്തമായി തുടരുമെന്നും ഇറാന്റെ നാവിക ആസ്തികൾ പൂർണ്ണമായും തകർക്കുമെന്നുമാണ് ഇസ്രയേലിന്റെ ഭീഷണി.
അതേസമയം, യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ പിരിക്കാനുള്ള നിയമനിർമാണത്തിന് ഇറാൻ പാർലമെന്റ് തുടക്കമിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button