Uncategorized

ടേക്ക് ഓഫിന് പിന്നാലെ തകർന്നു, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 66ായി, തകർന്നത് ഹെർക്കുലീസ് സി 130 ട്രാൻസ്പോർട്ട് വിമാനം

ബൊഗോട്ട: കൊളംമ്പിയയിൽ സൈനിക യാത്രാ വിമാനം തകർന്നുണ്ടായ അപകടത്തിൽ 66 പേരുടെ മരണം സ്ഥിരീകരിച്ചു. 114 സൈനികരും 11 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നാണ് വ്യോമ സേനാ കമാൻഡർ കാർലോസ് ഫെർണാണ്ടോ സിൽവ റൂഡെ വിശദമാക്കിയത്. അമേരിക്കൻ നിർമ്മിതമായ സി 130 ഹെർക്കുലീസ് വിമാനമാണ് തകർന്നത്. പുട്ടുമായോ പ്രവിശ്യയിലെ പുരേട്ടോ ലെഗൂയ്സാമോയിലാണ് സൈനിക വിമാനം തകർന്നുവീണത്. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. പുരേട്ടോ ലെഗൂയ്സാമോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് ഹെർക്കുലീസ് സി 130 ട്രാൻസ്പോർട്ട് വിമാനം തകർന്നത്. പെറുവിന്റെ അതിർത്തിയോട് ചേർന്നുണ്ടായ അപകടത്തിൽ രാജ്യത്തിന്റെ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായാണ് കൊളംബിയയുടെ പ്രതിരോധ മന്ത്രി പ്രതികരിച്ചത്.

അപകടത്തിന് പിന്നാലെ വിമാനത്തിൽ കരുതിയിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. കൊളംബിയൻ വ്യോമ സേനയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് സംഭവം. ട്രെക്കുകളിൽ സൈനികരെ അപകട സ്ഥലത്ത് നിന്ന് പുറത്ത് കൊണ്ടുപോവുന്നതും അപകടം നടന്ന സ്ഥലത്ത് നിന്ന് വലിയ രീതിയിൽ പുക ഉയരുന്നതുമായ വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കൊളംമ്പിയയുടെ തെക്കൻ അതിർത്തിയിൽ പെറുവിനോട് ചേർന്നാണ് അപകടം ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button