Uncategorized

ഇരവിപുരത്തെ ആർഎസ്പി സ്ഥാനാർഥിക്ക് വിജയസാധ്യതയില്ല; വി ഡി സതീശന് കത്ത് നൽകി കോൺഗ്രസ്, യുഡിഎഫിൽ ഭിന്നത

ഇരവിപുരത്തെ ആർഎസ്പി സ്ഥാനാർത്ഥിക്ക് വിജയസാധ്യത ഇല്ലെന്ന് കാട്ടി വി ഡി സതീശന് കത്ത് നൽകി കോൺഗ്രസ്. ഇരവിപുരത്തെ സ്ഥാനാർത്ഥിയെ ചൊല്ലിയാണ് യുഡിഎഫിൽ ഭിന്നതയുണ്ടായത്. ആർ എസ് പിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കാൻ കഴിയുന്ന സ്ഥാനാർഥി വേണമായിരുന്നുവെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്ള കത്തിൽ പറയുന്നു.

ബ്ലോക്ക്, മണ്ഡലം പ്രസിഡൻ്റുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, മെമ്പർമാർ, കൗൺസിലർമാർ ഉൾപ്പടെയുള്ളവർ ഒപ്പിട്ട കത്താണ് നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയ സ്ഥാനാർഥിയെ തങ്ങൾക്ക് വേണ്ടെന്ന് കോൺഗ്രസ് പറയുന്നു. കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർത്ഥിയായെങ്കിൽ വിജയസാധ്യതയുണ്ടായിരുന്നു.

സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കിൽ പരസ്യ പ്രതിഷേധം നടത്തും. അതേസമയം, ഇരവിപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിനാണ് മുൻതൂക്കമുള്ളത്.വളരെയേറെ മാനസിക വിഷമത്തോടുകൂടിയാണ് പരാതി വി ഡി സതീശന് കത്ത് സമർപ്പിക്കുന്നതെന്ന് കോൺഗ്രസ് കത്തിൽ പറയുന്നു. കഴിഞ്ഞതിന് മുൻപിലത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ഡിവിഷനിൽ മത്സരിച്ചിട്ടും ബി ജെ പിക്കും പിന്നിൽ മൂന്നാം സ്ഥാനത്തെയിയയാളും ഇരവിപുരം മണ്ഡലവുമായി ബന്ധവുമില്ലാത്ത ആളിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കത്തിൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button