Uncategorized

പുറത്ത് പിള്ളേർ ഉണ്ട്, കാല് തല്ലിയൊടിക്കും; കേരളോത്സവ വേദിയിൽ വിധികർത്താക്കൾക്ക് നേരെ യുവമോർച്ച നേതാവിൻ്റെ ഭീഷണി

ആലപ്പുഴ: കേരളോത്സവ വേദിയിൽ വിധികർത്താക്കൾക്ക് നേരെ യുവമോർച്ച നേതാവിൻ്റെ ഭീഷണിയും കൊലവിളിയും. കാൽ തല്ലിയൊടിക്കുമെന്നും കൊന്നുകളയുമെന്നും യുവാവ് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കളരിപ്പയറ്റ് മത്സരത്തിന് മാർക്ക് കുറഞ്ഞിന് കളരിപ്പയറ്റ് അസോ. ജില്ലാ പ്രസിഡൻ്റിനും ജഡ്‌ജസിനും എതിരെയാണ് യുവാവ് ഭീഷണി മുഴക്കിയത്.

ഒരു കളരിയുടെ നടത്തിപ്പ്കാരനാണ് ഭീഷണി മുഴക്കിയ യുവാവ്. പരിപാടി കഴിയാതെ പോകില്ലെന്നും,പ്രോപ്പറായി മാർക്ക് വരാതെ, നീയും നിൻ്റെ കൂടെ വന്ന ഒരുത്തനും ഇവിടെ നിന്ന് പോകില്ലെന്നും യുവാവ് ആക്രോശിച്ചു. സ്കൂൾ ഗെയിംസ് അടക്കം പല മത്സരങ്ങളിലും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന പരാതി ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button