Uncategorized

രാവിലെ ഡേറ്റിങ്, വൈകീട്ട് വിവാഹം; ഒരു മാസത്തിനുള്ളില്‍ 30 ലക്ഷം കൊണ്ട് ഭാര്യ മുങ്ങിയെന്ന് യുവാവ്

വിവാഹ തട്ടിപ്പുകൾ ലോകത്തെല്ലായിടത്തും എല്ലാ കാലത്തും ഒരുപോലെ വാർത്തയാകാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് ചൈനയിൽ നിന്ന് പുറത്തു വരുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്‍റെ ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട ചൈനക്കാരന്‍റെ അനുഭവം. കണ്ട് മുട്ടിയ ആദ്യത്തെ നാല് മണിക്കൂറിനുള്ളിൽ വിവാഹം. പന്നാലെ സമ്പാദ്യമെല്ലാമെടുത്ത് യുവതിയുടെ ഒളിച്ചോട്ടം. ജീവിതത്തില്‍ അതിൽ കൂടുതലെന്ത് സംഭവിക്കാനാണ് ഉള്ളതെന്ന് നെറ്റിസെന്‍സും
വിചിത്ര വിവാഹം പിന്നാലെ…
തെക്കൻ ചൈനയിലാണ് സംഭവം നടക്കുന്നത്. 40 വയസ്സുള്ള ഒരാൾ കണ്ടുമുട്ടി വെറും നാല് മണിക്കൂറിനുള്ളിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു. ആ സ്ത്രീ കാരണം തന്‍റെ ജീവിത സമ്പാദ്യമായ ഏകദേശം 2,40,000 യുവാൻ, അതായത് 30,50,00 രൂപ ഒരു മാസത്തിനുള്ളിൽ നഷ്ടപ്പെട്ടുവെന്നാണ് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയത്. ഹുനാൻ പ്രവിശ്യയിലെ ഹെങ്‌യാങ്ങിൽ നിന്നുള്ള ഹുവാങ് ഷോങ്‌ചെങ് എന്നയാളിനാണ് ഈ ദുരനുഭവമുണ്ടായതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൈൻഡ് ഡേറ്റ് വഴിനടന്ന വിവാഹത്തോടെയാണ് ഹുവാങിന് ഈ തട്ടിപ്പിന് ഇരയാകേണ്ടിവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button