Uncategorized

ഞാൻ സ്വതന്ത്രൻ; ഈ 72-ാം വയസിൽ വിവാദങ്ങൾ സഹിക്കാൻ താൽപര്യമില്ല; BJP പ്രവേശന വാർത്ത തള്ളി ഇഞ്ചക്കാട് ബാലചന്ദ്രൻ

തിരുവനന്തപുരം: ബിജെപി പ്രവേശനം സംബന്ധിച്ച വാർത്തകൾ തള്ളി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ഏറെനാളായി സ്വതന്ത്രനാണെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൾച്ചറൽ വിഭാഗം ആരംഭിക്കുന്നുവെന്നും അതിനൊപ്പം താൻ വേണമെന്ന് പറഞ്ഞപ്പോൾ വരാമെന്ന് പറയുകമാത്രമാണ് ഉണ്ടായതെന്ന് ഇഞ്ചക്കാട് ബാലചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.വരാമല്ലോ എന്നു പറഞ്ഞപ്പോഴും രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിക്കല്ലേ എന്ന് അവരോട് പറഞ്ഞിരുന്നു. ഒരു പദവിയും ആഗ്രഹിക്കാത്ത തന്നെ കൾച്ചറൽ സെൽ കൺവീനറാക്കിയെന്നും ബിജെപിയിൽ ചേർന്നെന്നും ചാനലിലൂടെയാണ് അറിഞ്ഞത്. ഈ ഏഴുപത്തി രണ്ടാം വയസിൽ തനിക്ക് വിവാദങ്ങൾ സഹിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?’ എന്ന കവിതയിലൂടെ ശ്രദ്ധേയനായ ആളാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ. ഇദ്ദേഹം ബിജെപിയിൽ ചേർന്നുവെന്നും പാർട്ടിയുടെ കൊല്ലത്തെ കൾച്ചറൽ സെൽ കൺവീനറായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു എന്നുമായിരുന്നു റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button