Uncategorized
മെസിയെ കാണാന്‍ അവസരം; കുറഞ്ഞ തുക 9.95 ലക്ഷം രൂപ !

മെസിയെ കാണാന്‍ അവസരം; കുറഞ്ഞ തുക 9.95 ലക്ഷം രൂപ !മുംബൈ: കേരളത്തില്‍ ഉടനൊന്നും ഇല്ലെങ്കിലും മെസി ഇന്ത്യയിലേക്ക് വരികയാണ്. ഡിസംബറിലാണ് താരത്തിന്റെ ഇന്ത്യാ സന്ദര്‍ശനം. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ വിവിധ ചടങ്ങുകളില്‍ താരം പങ്കെടുക്കും.
പതിനാല് വര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തുന്ന താരത്തെ നേരിട്ട് കാണാനും സംസാരിക്കാനും ആരാധകര്‍ക്കും അവസരമൊരുക്കുകയാണ് സംഘാടകര്‍. പക്ഷെ, അല്‍പ്പം പണച്ചെലവേറിയ കാര്യമാണ്. മൂന്ന് സിറ്റികളില്‍ മെസ്സിയെ കാണാനെത്തുന്ന ആരാധകര്‍ക്ക് വന്‍ പാക്കേജുകളാണ് സംഘാടകര്‍ ഒരുക്കുന്നത്.
മെസിക്കൊപ്പം സംസാരിക്കാനും ഫോട്ടോ എടുക്കാനും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫോടു കൂടിയ അര്‍ജന്റീനന്‍ ജെഴ്‌സിയുമെല്ലാം ഉള്‍പ്പെടുന്നതാണ് പാക്കേജ്. GOAT ഫാന്‍ എക്‌സ്പീരിയന്‍സ് എന്ന പാക്കേജാണ് ഏറ്റവും ശ്രദ്ധേയം.




