Uncategorized

ഐപിഎല്‍ വിജയാഘോഷത്തിനിട ഉണ്ടായ ദുരന്തം; ആര്‍സിബി ഉന്നതനെ അറസ്റ്റ് ചെയ്ത് പൊലീസ്; അറസ്റ്റിലായത് മാർക്കറ്റിംഗ് വിഭാഗം മേധാവി

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ. തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തിൽ ആര്‍സിബി ഉന്നതനെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലിസ്. ആര്‍സിബിയുടെ മാര്‍ക്കറ്റിങ് തലവന്‍ നിഖില്‍ സോസലെയാണ് ബെംഗളൂരു പൊലിസ് ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് രാവിരെ ആറരയോടെ അറസ്റ്റ് ചെയ്തത്. മുംബൈയിലേക്ക് പോകുന്നതിനിടെയായിരുന്നു സോസലെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആര്‍സിബിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് റവന്യു വിഭാഗം മേധാവിയാണ് അറസ്റ്റിലായ സോസലെ എന്നാണ് ലിങ്ക്ഡ് ഇന്‍ പ്രൊഫൈലിലെ വിവരങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. നേരത്തെ യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ഡിയാഗിയോ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന സോസലെ രണ്ട് വര്‍ഷമായി ആര്‍സിബിക്കൊപ്പമാണ്. ആര്‍സിബിയെ വലിയ ബ്രാന്‍ഡായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച സോസലെ ആര്‍സിബിയുടെ കിരീടനേട്ടത്തിനുശേഷമുള്ള വിജയാഘോഷങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button