Uncategorized

ഗോകുലിന്റെ മരണം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ

കൽപറ്റ: ആദിവാസി യുവാവായ ഗോകുലിന്റെ മരണത്തിൽ ആദിവാസി സംഘടനകൾ സമര രംഗത്തേക്ക്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് നീക്കം. പോലീസ് സ്റ്റേഷനിലെ മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.

ഗോകുലിന്‍റെ മരണത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. പൊലീസ് കംപെയിന്‍റ് അതോറിറ്റി ചെയർമാൻ കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദർശനം നടത്തി. പൊലീസിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം. ഫോറൻസിക് സർജൻമാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദ‌ർശിച്ചിരുന്നു. അതേസമയം കേസ് ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button