23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി അറയങ്ങാട് സ്റ്റയിൻമോണ്ട് സീനിയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാ.ജൂഡി മൈക്കിൾ ഒ സി ഡി
Uncategorized

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി അറയങ്ങാട് സ്റ്റയിൻമോണ്ട് സീനിയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാ.ജൂഡി മൈക്കിൾ ഒ സി ഡി

കൊച്ചി: മഞ്ഞുമ്മൽ കർമലീത്ത പ്രൊവിൻസ് അംഗമായ ഫാ.ജൂഡി മൈക്കിൾ ഒ സി ഡിക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.ഇൻഡോറിലെ ഡോ.എപിജെ അബ്ദുൽ കലാം സർവ്വകലാശാലയിൽ നിന്നുമാണ് ഇദ്ദേഹം ബഹുമതി കരസ്ഥമാക്കിയിരിക്കുന്നത്. ലോകം ആദരിക്കുന്ന ആംഗലേയ സാഹിത്യകാരനായ ടി എസ് എലിയറ്റിന്റെ വിശ്വപ്രസിദ്ധമായ ‘ദ വേസ്റ്റ് ലാൻഡ്’ എന്ന ഇതിഹാസ കവിതയെക്കുറിച്ചുള്ള പഠനത്തിനാണ് ഫാ.ജൂഡി മൈക്കിൾ ഒ സി ഡിക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ഒരു നൂറ്റാണ്ടിന്റെ തന്നെ പ്രതീകമായ വേസ്റ്റ് ലാൻഡ് എന്ന കവിതയിലെ തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, മനശാസ്ത്രം എന്നിവയെല്ലാം ആഴത്തിൽ പരിശോധിക്കുകയും മനുഷ്യകുലത്തിന്റെ അസ്തിത്വം ദൈവികമായും താത്വികമായും എപ്രകാരം നിലനിർത്താം എന്നും ഈ പ്രബന്ധത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ബൈബിളിനു ശേഷം ലോകം ഏറ്റവും കൂടുതൽ വായിച്ച ഇതിഹാസ കാവ്യമാണ് ‘ദ വേസ്റ്റ് ലാൻഡ്’. ഡൽഹി നോയിഡ ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയ ഫാ. ജൂഡി മൈക്കിൾ 15 വർഷമായി വിദ്യാഭ്യാസ രംഗത്ത് വൈദിക ശുശ്രൂഷ ചെയ്തുവരുന്നു. കണ്ണൂർ അറയങ്ങാട് സ്റ്റയിൻമോണ്ട് സീനിയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാൾ കൂടിയാണ്.കൊച്ചി രൂപത ഫോർട്ടുകൊച്ചി തിരുകുടുംബ ദേവാലയ അംഗമായ ഫാദർ ജൂഡി മൈക്കിൾ മഞ്ഞുമ്മൽ കർമ്മലീത്ത സഭയുടെ മൈനർ സെമിനാരിയായ സെൻറ് പയസ് ടെൻത് ആശ്രമത്തിൽ സേവനമനുഷ്ഠിക്കുകയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ‘സ്ട്രിങ്സ് ദേ ആർ'(ചെറുകഥാസമാഹാരം), ‘സ്റ്റിൽ റൈസസ് ഇൻ ദി ഈസ്റ്റ്'(ആവിലായിലെ അമ്മ ത്രേസ്യയയെ കുറിച്ചുള്ള പഠനം), ‘വിംപറിങ് ഓൺ ദി ഈവ്(കവിത സമാഹാരം) എന്നീ പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

Related posts

അക്ഷരമാല ചൊല്ലിയില്ല; കുരുന്നുകളെ ബന്ധു ക്രൂരമായി മർദിച്ചെന്ന് പരാതി

ബിജെപിക്കെതിരെ പ്രതിപക്ഷ ഏകോപനമുണ്ടാകണം: എം.വി ഗോവിന്ദൻ

Aswathi Kottiyoor

തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞോടി, കടകൾ തകർത്തു; നാല് പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox