21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വീസ തട്ടിപ്പ് നടത്തിയിരുന്ന യുവാവിനെ പേരാവൂർ പോലീസ് പിടികൂടി
Uncategorized

വീസ തട്ടിപ്പ് നടത്തിയിരുന്ന യുവാവിനെ പേരാവൂർ പോലീസ് പിടികൂടി

പേരാവൂർ: ബാംഗ്ലൂരിൽ ഹൈടെക് ഓഫീസിട്ട്, വീഡിയോ കോൾ ചെയ്ത് ഇരകളെ കണ്ടെത്തി വീസ തട്ടിപ്പ് നടത്തിയിരുന്ന യുവാവിനെ പേരാവൂർ എസ് ഐ അബ്ദുൾ നാസർ, എ എസ് ഐ മുഹമ്മദ് റഷീദ്, സിപിഒ ‘കെ.ഷിജിത്ത് എന്നിവർ ചേർന്ന് മൈസൂറിൽ വച്ച് പിടികൂടി. കരിക്കോട്ടക്കരി സ്വദേശി ബിജോയ് ജോർജ് (41) ആണ് പിടിയിലായത്. മറ്റൊരു പ്രതി ഷോബി എന്ന അനിൽകുമാർ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പേരാവൂർ വെളർ വള്ളി സ്വദേശിയായ യുവാവിന് അയർലൻ്റിൽ ഹോട്ടലിൽ ജോലി വാഗ്ദാനം ചെയ്ത് 1.7 ലക്ഷം രൂപയും കരിക്കോട്ടക്കരിയിൽ നിന്ന് 3.5 ലക്ഷം രൂപയും തട്ടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുകൾക്ക് ശേഷം ഫോൺ നമ്പറുകൾ പതിവായി മാറ്റുന്നതിനാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിൽ അധികമായി പൊലീസ് ഇവരെ തിരഞ്ഞു വരികയായിരുന്നു. ഒടുവിൽ മടിക്കേരിയിൽ വച്ച് പിടിക്കാൻ ശ്രമിക്കവേ കടന്നുകളഞ്ഞ ഇയാളെ ഒരാഴ്ച പിൻതുടർന്നാണ് മൈസൂറിൽ വച്ച് പിടികൂടിയത്. ഡിവൈഎസ്പി കെ.വി.പ്രമോദൻ, എസ് എച്ച് ഒ പി.ബി.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

Related posts

സ്കേറ്റ്ബോർഡില്‍ 90 ദിവസം കൊണ്ട് മണാലിയില്‍ നിന്ന് കന്യാകുമാരി വരെ; ഇത് ചരിത്രമെന്ന് സോഷ്യൽ മീഡിയ

Aswathi Kottiyoor

തെരുവുനായ്ക്കൾ 18 കോഴികളെ കൊന്നു

Aswathi Kottiyoor

തിരുവനന്തപുരം ചാക്കയിൽ 82കാരൻ വെളളക്കെട്ടിൽ മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox