28.1 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട ലൈൻമാനെ കെഎസ്ഇബി ഓഫീസിലെത്തി തല്ലി; യുവാവ് കസ്റ്റഡിയിൽ
Uncategorized

ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട ലൈൻമാനെ കെഎസ്ഇബി ഓഫീസിലെത്തി തല്ലി; യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: വണ്ടൂർ കെഎസ്ഇബി ഓഫീസിൽ ജീവനക്കാരന് മർദ്ദനമേറ്റു. ലൈൻമാൻ സുനിൽ ബാബുവിനാണ് മർദ്ദനമേറ്റത്. കറണ്ട് ചർജ് അടക്കാൻ ഫോൺ വിളിച്ച് അവശ്യപ്പെട്ടതിൽ പ്രകോപിതനായി തച്ചു പറമ്പൻ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത്. കൈയിൽ വെട്ടുകത്തിയുമായി എത്തിയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. മർദനമേറ്റ സുനിൽ ബാബുവിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സക്കറിയ സാദിഖിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനും തീരുമാനമുണ്ട്.

Related posts

ജീവനൊടുക്കിയ കർഷകൻ പ്രസാദിന്റെ വീട്ടിൽ അപ്രതീക്ഷിതമായി മന്ത്രിയെത്തി, വീട്ടുകാർ അമ്പരന്നു

Aswathi Kottiyoor

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റു; അഞ്ചലില്‍ യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി

Aswathi Kottiyoor
WordPress Image Lightbox