34.4 C
Iritty, IN
November 20, 2024
  • Home
  • Uncategorized
  • പ്രധാനമന്ത്രിക്ക് ഗയാനയിൽ ഊഷ്മള സ്വീകരണം; ബാർബഡോസും ഗയാനയും പരമോന്നത ബഹുമതികൾ മോദിക്ക് സമ്മാനിക്കും
Uncategorized

പ്രധാനമന്ത്രിക്ക് ഗയാനയിൽ ഊഷ്മള സ്വീകരണം; ബാർബഡോസും ഗയാനയും പരമോന്നത ബഹുമതികൾ മോദിക്ക് സമ്മാനിക്കും


ജോർജ്‍ടൗൺ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് ദിവസത്തെ വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി ഇന്ന് ഗയാനയിൽ എത്തിയത്. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡറും ഒരു ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും വിമാനത്താവളത്തിൽ നേരിട്ടെത്തി.

വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോയ മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്റിനൊപ്പം ഗ്രെനേഡ, ബാർബഡോസ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും എത്തിയിരുന്നു. ഗയാനയും ബാർബഡോസും തങ്ങളുടെ പരമോന്നത പുരസ്കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’, ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ എന്നവയാണ് മോദിക്ക് സമ്മാനിക്കുക. ഏതാനും ദിവസം മുമ്പാണ് ഡെമിനികയും തങ്ങളുടെ പരമോന്നത പുരസ്കാരമായ ‘ഡൊമിനിക അവാർഡ് ഓഫ് ഓണർ’ നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരങ്ങളുടെ എണ്ണം 19 ആയി.

Related posts

1988ൽ മാല മോഷണക്കേസിൽ പിടിയിലായി, ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത് 36 വർഷം, ഒടുവിൽ ‘അമ്പിളി’ പിടിയിൽ

Aswathi Kottiyoor

പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

Aswathi Kottiyoor

അർജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലെന്ന് ഉത്തരകന്നട എസ്പി; തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്ന് എംഎൽഎ

Aswathi Kottiyoor
WordPress Image Lightbox