28 C
Iritty, IN
November 19, 2024
  • Home
  • Uncategorized
  • ഒരു വർഷം മുമ്പ് യുകെയിലെത്തി, ഭാര്യയെത്തിയത് മൂന്നാഴ്ച മുമ്പ്; മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി
Uncategorized

ഒരു വർഷം മുമ്പ് യുകെയിലെത്തി, ഭാര്യയെത്തിയത് മൂന്നാഴ്ച മുമ്പ്; മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി


ബ്രാഡ്ഫോര്‍ഡ്: യുകെയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുമ്പാണ് വൈശാഖ് യുകെയിലെത്തിയത്. മൂന്നാഴ്ച മുമ്പാണ് നാട്ടിലായിരുന്ന ഭാര്യ ശരണ്യ യുകെയിലെത്തിയത്. കർണാടകയിലെ ഷിമോഗയിലാണ് വൈശാഖ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബെംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് യുകെയിൽ എത്തിയത്. നല്ലൊരു ഗായകൻ കൂടിയായ വൈശാഖ് യുകെയിൽ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Related posts

ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ആദ്യ കരട് പട്ടികയിൽ 138പേർ; വിവരം ലഭിക്കുന്നവര്‍ അറിയിക്കണം

Aswathi Kottiyoor

‘ആക്രമണത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി’, ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ; വാദം പൂ‍ർത്തീയായി

Aswathi Kottiyoor

വാഴക്കുലയുമായി ചുരത്തിലെത്തിയ പിക്കപ്പ് വാൻ, നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox