26.5 C
Iritty, IN
November 18, 2024
  • Home
  • Uncategorized
  • സംസ്ഥാനത്തെ കോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എ ഐ എസ് എഫ്
Uncategorized

സംസ്ഥാനത്തെ കോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എ ഐ എസ് എഫ്


തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്
എ ഐ എസ് എഫ്. നാലുവർഷ ബിരുദ കോഴ്‌സ് ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്.

കേരള-കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ എഐഎസ്എഫ്, കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു ഇരട്ടിയോളം വർദ്ധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഫീസ് വർധനവ്. സാധാരണ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർത്ഥി വിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണെന്ന് മനസ്സിലാക്കി, അത്യന്തം വിദ്യാർത്ഥി വിരുദ്ധമായ കേരള-കാലിക്കറ്റ് സർവകലാശാലകളുടെ ഈ തീരുമാനം പുനഃപരിശോധന നടത്തി പിൻവലിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Related posts

ലഡാക്കിൽ സൈനിക ടാങ്ക് മുങ്ങി; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

Aswathi Kottiyoor

വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത; എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടുക, കെഎസ്ഇബി മുന്നറിയിപ്പ്

Aswathi Kottiyoor

‘മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നുവെന്ന് ദേശീയനേതൃത്വം ഇപ്പോഴാണ് പറഞ്ഞത്’; എ കെ ശശീന്ദ്രന്‍

Aswathi Kottiyoor
WordPress Image Lightbox