22.6 C
Iritty, IN
November 17, 2024
  • Home
  • Uncategorized
  • കോഴിക്കോട് ഇന്ന് യുഡിഎഫ് ഹർത്താൽ; വൈകിട്ട് 6 മണി വരെ; ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷത്തിൽ പ്രതിഷേധം
Uncategorized

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹർത്താൽ; വൈകിട്ട് 6 മണി വരെ; ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷത്തിൽ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. അതേ സമയം,ഹ‍ർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ്‌ പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നുമാണ് കോൺ​ഗ്രസ് നേതാക്കളുടെ ആരോപണം. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോൺഗ്രസ് വോട്ടർമാരെ അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷണർ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല. കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരിക്കുപറ്റി. വനിത വോട്ടർമാരെ കയ്യേറ്റം ചെയ്തു.

വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ 4 മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമായാണ് വന്നത്. കൂടുതൽ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് ആൻ്റ് സാഹകരണ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പു റദ്ദാക്കണം എന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.

Related posts

തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ, ആദ്യ റൌണ്ടിൽ പിന്നിലായി കെ അണ്ണാമലൈ

Aswathi Kottiyoor

രാഹുലിന്റെ ശിക്ഷയ്ക്ക് സുപ്രീം കോടതി സ്‌റ്റേ; എം.പി സ്ഥാനം തിരിച്ചുകിട്ടും –

Aswathi Kottiyoor

കണക്ക് ശരിയാവാതെ വന്നപ്പോൾ പിരിച്ചുവിട്ടു; സുഹൃത്തുക്കളുമായെത്തി തലങ്ങും വിലങ്ങും വെട്ടി, 5 പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox