23.6 C
Iritty, IN
November 17, 2024
  • Home
  • Uncategorized
  • ഗ്രാമി അവാര്‍ഡിനരികെ മലയാളി പെണ്‍കുട്ടി; അഭിമാന നേട്ടത്തിന്‍റെ പടിവാതില്‍ക്കലെത്തി ഗായത്രി
Uncategorized

ഗ്രാമി അവാര്‍ഡിനരികെ മലയാളി പെണ്‍കുട്ടി; അഭിമാന നേട്ടത്തിന്‍റെ പടിവാതില്‍ക്കലെത്തി ഗായത്രി


ദോഹ: സംഗീതലോകത്തെ ഓസ്കറായ ഗ്രാമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് മലയാളി പെണ്‍കുട്ടി. ഖത്തറിലെ ദീര്‍ഘകാല പ്രവാസിയായ തൃശൂര്‍ അടിയാട്ടില്‍ കരുണാകര മേനോന്‍റെയും ബിന്ദു കരുണാകരന്‍റെയും മകളായ ഗായത്രി കരുണാകര്‍ മേനോനാണ് ഗ്രാമി അവാര്‍ഡിന്‍റെ പടിവാതില്‍ക്കലെത്തിയത്.

വളരെയേറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ മലയാളി സമൂഹം ഗായത്രിയുടെ നേട്ടത്തെ കാണുന്നത്. 2025 ലെ ഗ്രാമി അവാർഡിൽ ആൽബം ഓഫ് ദി ഇയർ ബെസ്റ്റ് ഡാൻസ്/ ഇലക്ട്രോണിക് വിഭാഗത്തിൽ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ലോകപ്രശസ്ത സംഗീതജ്ഞൻ സൈദിന്റെ ‘ടെലോസ്’ ആൽബത്തിലൂടെയാണ് ഗായത്രി മേനോൻ അവാർഡിനായി കാത്തിരിക്കുന്നത്. രണ്ട് ഗാനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്.

പത്തോളം ഗാനങ്ങൾ ഉൾക്കൊള്ളുന്ന ടെലോസിലെ ‘ഔട്ട് ഓഫ് ടൈം’ എന്ന ഗാനം ഗായത്രി ഉൾപ്പെടെ അഞ്ചുപേരാണ് എഴുതി ചിട്ടപ്പെടുത്തിയത്. ജർമൻ സംഗീതജ്ഞനായ സെദ്ദിനൊപ്പം, ബിയാട്രിസ് മില്ലർ, അവ ബ്രിഗ്നോൽ, ദക്ഷിണ കൊറിയക്കാരായ ജിയോ, ച്യായുങ് എന്നിവരാണ് ഗായത്രിക്കൊപ്പം വരികളെഴുതി സംഗീതം നൽകിയത്. ഈ വർഷം ജൂണിൽ പുറത്തിറങ്ങിയ ഗാനം നാലു മാസത്തിനുള്ളിൽ വമ്പൻ ഹിറ്റായതിന് പിന്നാലെയാണ് ഗ്രാമി അവാർഡ് പട്ടികയിലും ഇടം നേടിയത്.

Related posts

ദീപാവലി കാലത്ത് ദില്ലിയിൽ പടക്ക നിരോധനം നടപ്പായോ, ദില്ലി സർക്കാരും ദില്ലി പൊലീസും ഉത്തരം പറയണം:സുപ്രീംകോടതി

Aswathi Kottiyoor

സിഐടിയുക്കാരെ കണ്ട് ഭയന്നോടി; തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു; സംഭവം മലപ്പുറം എടപ്പാളിൽ

Aswathi Kottiyoor

ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി

Aswathi Kottiyoor
WordPress Image Lightbox