പാലക്കാട് യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്താണ്. കോൺഗ്രസും ബിജെപിയുമാണ് പാലക്കാട്ട് കള്ളവോട്ട് ചേർത്തത്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കള്ളവോട്ട് ചേർത്ത് ശീലമുള്ളവരാണ്. പെട്ടിയും പ്രമാണവും കള്ളവോട്ടും എല്ലാം ഇതിന്റെ ഭാഗമാണ്. സരിന് എതിരെ ഉയര്‍ന്ന ആരോപണത്തിൽ ഇന്നലെയെല്ലാം വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നിലപാട് സ്വീകരിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരട്ട വോട്ട് മാറ്റണം. രാഹുൽ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാൻ കോൺഗ്രസും ബിജെപിയും തമ്മിൽ ഡീൽ ഉണ്ട്. അതിന്റെ ഭാഗമായി വി. ഡി സതീശൻ ബിജെപിക്ക് എതിരെ ഒന്നും മിണ്ടില്ല. വ്യാജ വോട്ടുകൾ ബൂത്തിന് മുന്നിൽ എഴുതി വെക്കും. സമൂഹ മാധ്യമങ്ങളിൽ വ്യാജ വോട്ടുകൾ പ്രചരിപ്പിക്കും. പ്രചരണം നടക്കുമ്പോൾ നാണം ഉള്ളവർ വോട്ട് ചെയ്യാൻ വരുമോ എന്നും ഗോവിന്ദൻ ചോദിച്ചു.
- Home
- Uncategorized
- കേന്ദ്രം വയനാട് ദുരന്തത്തിൽ രാഷ്ട്രീയം കളിക്കുന്നു, പ്രതിഷേധം ശക്തമാക്കുമെന്ന് എംവി ഗോവിന്ദൻ