28.2 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • കവുങ്ങിലെ അടയ്ക്കകൾ പതിവായി മോഷണം പോകുന്നു; കര്‍ഷകന്‍റെ വിഷമം പരിഹരിക്കാൻ പൊലീസിറങ്ങി, പ്രതികള്‍ പിടിയിൽ
Uncategorized

കവുങ്ങിലെ അടയ്ക്കകൾ പതിവായി മോഷണം പോകുന്നു; കര്‍ഷകന്‍റെ വിഷമം പരിഹരിക്കാൻ പൊലീസിറങ്ങി, പ്രതികള്‍ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം വെള്ളനൂരിലെ അടക്ക മോഷണത്തിൽ രണ്ട് പേര്‍ കുന്ദമംഗലം പൊലീസിന്‍റെ പിടിയില്‍. ചെറൂപ്പ സ്വദേശിയായ കുറ്റിക്കടവ് കാളമ്പാലത്ത് വീട്ടിൽ ജംഷീർ (28) അരീക്കോട് സൗത്ത് പുത്താലം ആലുങ്ങൽ തൊടി സവാദ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വെള്ളന്നൂര്‍ ഭാഗത്ത് കവുങ്ങിൻ തോട്ടങ്ങളിൽ സ്ഥിരമായി അടക്ക മോഷണം പോകുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു.

ഇതിന്‍റെ ഭാഗമായി പ്രദേശത്ത് പൊലീസ് പട്രോളിങ് ഊര്‍ജ്ജിതമാക്കി. ഇതിനിടെ സംശയാസ്പദ സാഹചര്യത്തില്‍ പ്രദേശത്ത് കണ്ട് പ്രതികളെ ചോദ്യം ചെയ്തതോടെയാണ് മോഷണത്തില്‍ ഇവരുടെ പങ്ക് സ്ഥിരീകരിച്ചത്.പിടിയിലായ കുറ്റിക്കടവ് സ്വദേശി ജംഷീർ നേരത്തെ എംഡിഎം എ പിടികൂടിയ കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേര്‍.*

Aswathi Kottiyoor

കൂടത്തായി കേസ്; ജോളിയുടെ ഭര്‍ത്താവിന്റെ വിസ്താരം കഴിഞ്ഞു, ആ മൊഴിയിൽ ഉറച്ച് ഷാജു, ‘ജോളി എല്ലാം പറഞ്ഞിരുന്നു’

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ തിരികെ സ്കൂൾ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ സ്കൂളിലെത്തി.

Aswathi Kottiyoor
WordPress Image Lightbox