34.7 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • 5 വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂരില്‍ ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലി; ഫെബ്രുവരി 1 മുതൽ കോര്‍പ്പറേഷൻ സ്റ്റേഡിയത്തിൽ
Uncategorized

5 വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂരില്‍ ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലി; ഫെബ്രുവരി 1 മുതൽ കോര്‍പ്പറേഷൻ സ്റ്റേഡിയത്തിൽ

തൃശൂര്‍: ആര്‍മി റിക്രൂട്ട്മെന്‍റ് റാലി ഫെബ്രുവരി 1 മുതല്‍ ഏഴ് വരെ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. റാലി നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച യോഗം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍റെ നേതൃത്വത്തില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു.

പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഏകദേശം 3500 ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. റാലിയുടെ സുഗമമായ നടത്തിപ്പിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റാലിയില്‍ പങ്കെടുക്കേണ്ട തീയതിയും സമയവും ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് അറിയക്കുന്നതായിരിക്കുമെന്ന് എ ആര്‍ ഒ ഡയറക്ടര്‍ കേണല്‍ രംഗനാഥ് യോഗത്തെ അറിയിച്ചു.

2024 ഏപ്രില്‍ 22 മുതല്‍ മെയ് 3 വരെ നടത്തിയ എഴുത്തുപരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായാണ് റാലി നടത്തുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തൃശൂരില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരി 1 ന് ജില്ലാ കളക്ടര്‍ ഫ്ലാഗ് ഓഫ് ചെയ്യും. എ ആർ ഒ ഡയറക്ടർ കേണൽ രംഗനാഥ്, സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, എഡിഎം ടി മുരളി, എസിപി സലീഷ് എന്‍ എസ്, ജില്ലാ സൈനിക ക്ഷേ ഓഫീസര്‍ ടി സുരേഷ് കുമാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യേഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts

മണിപ്പുർ കലാപം: കൊല്ലപ്പെട്ടവർ 60, പരുക്കേറ്റത് 231 പേർക്ക്; 1,700 വീടുകൾക്കു തീയിട്ടു

വന്‍ അഗ്‌നിബാധ; പെരുമ്പാമ്പും ആമയും ചത്തു, തീയണച്ചത് മൂന്ന് മണിക്കൂറിന് ശേഷം

Aswathi Kottiyoor

മണിപ്പൂരിൽ വീണ്ടും സംഘർഷം: തെങ്‌നൗപാൽ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്പ്പ്

Aswathi Kottiyoor
WordPress Image Lightbox