26.3 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • രാജ്യത്ത് വൈദ്യുതീകരണം പൂര്‍ത്തിയാകുന്നു; പ‍ഴയ ഡീസല്‍ എൻജിനുകള്‍ ആഫ്രിക്കയിലേക്ക്
Uncategorized

രാജ്യത്ത് വൈദ്യുതീകരണം പൂര്‍ത്തിയാകുന്നു; പ‍ഴയ ഡീസല്‍ എൻജിനുകള്‍ ആഫ്രിക്കയിലേക്ക്

വൈദ്യുതീകരണം 96 ശതമാനവും പൂർത്തിയായതോടെ ഡീസൽ എൻജിനുകൾ ആഫ്രിക്കൻരാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ ഇന്ത്യൻ റെയിൽവേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വർഷത്തിലധികം സർവീസില്‍ തുടരാൻ സാധിക്കുന്ന എഞ്ചിനുകളാണിവ.ആഫ്രിക്കൻ രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന സ്റ്റീല്‍ കമ്പനികൾ, ധാതുഖനന കമ്ബനികള്‍ എന്നിവയ്ക്കുവേണ്ടിയാണ് ഇവ കയറ്റുമതിചെയ്യുന്നത്. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആൻഡ് ഇക്കോണമിക് സർവീസാണ് ഇതിനായുള്ള ഓര്‍ഡർ നേടിയത്.

ദക്ഷിണാഫ്രിക്കൻ രാജ്യങ്ങള്‍ 1.06 മീറ്റർ അകലമുള്ള കേപ്പ് ഗേജ് പാതയാണ് റെയില്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. അതേസമയം ഇന്ത്യയില്‍ 1.6 മീറ്റർ വീതിയുള്ള ബ്രോഡ്‌ഗേജ് പാതയിലാണ് സർവീസ് നടത്തുക. അതിനാല്‍ ഡീസല്‍ എൻജിനുകളുടെ ആക്സിലുകള്‍ മാറ്റി വീലുകള്‍ തമ്മിലുള്ള അകലം 1.06 മീറ്ററായി കുറയ്ക്കേണ്ടതുണ്ട്.

Related posts

ആത്മീയ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ ഇറങ്ങി; നിയന്ത്രണം വിട്ട ബൈക്കിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു

Aswathi Kottiyoor

റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

Aswathi Kottiyoor

കേസുമായി ബന്ധമില്ലാത്തയാൾക്ക് പൊലീസിന്റെ ക്രൂര മർദ്ദനം; പ്രതിയല്ലെന്നറിഞ്ഞ് വിട്ടയച്ചു

Aswathi Kottiyoor
WordPress Image Lightbox