33.3 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • ചെന്നൈയിൽ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങി; 2 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം, അന്വേഷണം തുടങ്ങി പൊലീസ്
Uncategorized

ചെന്നൈയിൽ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങി; 2 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം, അന്വേഷണം തുടങ്ങി പൊലീസ്


ചെന്നൈ: ചെന്നൈയിൽ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. കുന്ദ്രത്തൂരിലാണ് ദാരുണ സംഭവമുണ്ടായത്. ആറ് വയസ്സുകാരിയായ വിശാലിനിയും ഒരു വയസ്സുള്ള സായി സുദർശനുമാണ് മരിച്ചത്. ഇവരുടെ അച്ഛനമ്മമാരായ ഗിരിധരൻ, പവിത്രഎന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ബാങ്ക് മാനേജരായ ഗിരിധരൻ, വീട്ടിൽ എലിശല്യം രൂക്ഷമായതോടെ കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു.

ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ കമ്പനി ജീവനക്കാർ എലിവിഷം പലയിടത്തായി പൊടിച്ചിട്ടു. രാത്രിയിൽ എസി പ്രവർത്തിപ്പിച്ച്കിടന്നുറങ്ങിയ നാല് പേരും രാവിലെയോടെ അവശനിലയിൽ ആവുകയായിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിലെത്തിക്കും മുൻപേ കുട്ടികളുടെ മരണം സംഭവിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കമ്പനി ഉടമ ഒളിവിലെന്നാണ് സൂചന.

Related posts

തിരിച്ചറിയാത്ത ഭൗതികശരീരങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും

Aswathi Kottiyoor

ഫ്രെഡി ചുഴലിക്കാറ്റ്: മലാവിയിലും മൊസാംബിക്കിലും നൂറിലധികം പേർ മരിച്ചു

Aswathi Kottiyoor

ഹർഷിന കേസിൽ ഡോക്ടർമാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്ന് ‌പൊലീസിന് നിയമോപദേശം

Aswathi Kottiyoor
WordPress Image Lightbox