26.5 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • അബ്ദുൽ റഹീമിന് ദയാധനമായി ലഭിച്ചത് നാല്പത്തി എഴര കോടി, ബാക്കിതുക 11.60 കോടി
Uncategorized

അബ്ദുൽ റഹീമിന് ദയാധനമായി ലഭിച്ചത് നാല്പത്തി എഴര കോടി, ബാക്കിതുക 11.60 കോടി

അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതിയും ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലമാണ് ലോകമലയാളികൾ നൽകിയത്. 34 കോടി രൂപയായിരുന്നു അബ്ദുൽ റഹീമിന്റെ ജയിൽ മോചനത്തിന് ആവശ്യമുണ്ടായിരുന്നത്. ഉമ്മ ഫാത്തിമയുടെ കണ്ണുനീരും കുടുംബത്തിൻറെ ആശങ്കയും കണ്ടപ്പോൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ചത് നാല്പത്തി എഴര കോടി രൂപയാണ് (47 , 87 , 65 , 347 രൂപ). സൗദി ബാലൻ്റെ കുടുംബത്തിനും അഭിഭാഷകന് നൽകിയതും അടക്കം 36 കോടിയോളം രൂപ (36 , 27, 34 , 927 രൂപ) ചിലവായി. 11 , 60 , 30 , 420 രൂപയാണ് ട്രസ്റ്റിൻ്റെ ബാങ്ക് അക്കൗണ്ടിൽ ബാക്കിവന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.എന്നാൽ റഹീം നാട്ടിലെത്തിയശേഷമായിരിക്കും ബാക്കി തുക എന്ത് ചെയ്യണമെന്ന് ഭാരവാഹികൾ തീരുമാനിക്കുക. ഒൻപത് ലക്ഷം ആളുകളാണ് ചെറുതും വലുതുമായ സഹായം നൽകി ധനസമാഹരണത്തിൽ പങ്കാളികളായത്. അബ്ദുൽ റഹീമിൻ്റെ കുടുംബവുമായി റഹിം സഹായ സമിതി ഭിന്നിപ്പിലാണെന്ന വാർത്തയും ഭാരവാഹികൾ തള്ളി.

അതേസമയം, സ്പോൺസറുടെ, ചലനശേഷി നഷ്ടപ്പെട്ട മകന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്.റഹീമിന്റെ കേസ് ഈമാസം 17 ന് റിയാദ് കോടതി പരിഗണിക്കാനിരിക്കുകയാണ്. അതെ ദിവസം തന്നെ റഹീമിന്റെ മോചന ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Related posts

അന്ന് ആദ്യ ലേസർ നിയന്ത്രിത ബോംബ് വർഷിച്ച മലയാളി; ടൈഗർ കുന്നിലെ ഓപറേഷനെ കുറിച്ച് എയർ മാർഷൽ രഘുനാഥ് നമ്പ്യാർ

Aswathi Kottiyoor

അമ്മയെ കുത്തിക്കൊന്ന പിതാവിനെ പൂട്ടിയിടാൻ ശ്രമിച്ച് മക്കൾ, 3ാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ്

Aswathi Kottiyoor

വന്ദേഭാരത്: ട്രാക്ക് ബലപ്പെടുത്തല്‍, അതിവേഗം ലക്ഷ്യമിട്ട് റെയില്‍വേ; വരുമോ 130 കി.മീ വേഗം?

Aswathi Kottiyoor
WordPress Image Lightbox