യൂട്യൂബിലെ പ്രശ്‌നങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ ഗൂഗിള്‍ ഇന്ത്യയെയും യൂട്യൂബ് ഇന്ത്യയെയും ടാഗ് ചെയ്‌ത് നിരവധി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതിപ്പെട്ടവരില്‍ 56 ശതമാനം യൂട്യൂബ് യൂസര്‍മാരാണ് വീഡിയോ സ്ട്രീമിങ് തകരാറിനെ കുറിച്ച് അനുഭവങ്ങള്‍ രേഖപ്പെടുത്തിയത് എന്ന് ഡൗണ്‍ഡിറ്റെക്ടറിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 23 ശതമാനം പേര്‍ സെര്‍വര്‍ കണക്ഷനെയും 21 ശതമാനം പേര്‍ ആപ്പിനെയും കുറിച്ച് പരാതികള്‍ രേഖപ്പെടുത്തി. ചുരുങ്ങിയ നേരത്തേക്ക് മാത്രമായിരുന്നു യൂട്യൂബ് ആക്‌സ്സസിലെ ഈ പ്രശ്നങ്ങള്‍ നിലനിന്നത് എന്നാണ് വിവരം.
യൂട്യൂബിലെ പ്ലേബാക്ക് സ്പീഡ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല, ഫോണ്‍ ഫ്ലിപ് ചെയ്യുമ്പോള്‍ വീഡിയോ ഓട്ടോമാറ്റിക്കായി പോസാവുന്നു, വീണ്ടും വീഡിയോ പ്ലേ ആവുന്നില്ല, പ്ലേബാക്ക് സ്പീഡ് മാറ്റാനാവുന്നില്ല, ഡൗണ്‍ലോഡ് ചെയ്യാതെ വീഡിയോ പ്ലേ ചെയ്യാനാവുന്നില്ല, ഫാസ്റ്റ് ഫോര്‍വേഡ് ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെ നീണ്ടു ഇന്ത്യയിലെ യൂട്യൂബ് ഉപഭോക്താക്കളുടെ പരാതികള്‍ എന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ യൂട്യൂബ് പ്ലാറ്റ്‌ഫോമിന്‍റെ പ്രവര്‍ത്തനം പഴയ നിലയിലായിട്ടുണ്ട്.