26.3 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • 18 വയസിൽ താഴെയുളളവർ വാഹനമോടിച്ചാൽ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ? എംവിഡി നിയമം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി
Uncategorized

18 വയസിൽ താഴെയുളളവർ വാഹനമോടിച്ചാൽ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ? എംവിഡി നിയമം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി

കൊച്ചി : പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിൻ്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് എതിർകക്ഷികൾക്ക് നോട്ടീസയച്ചു. ഹർജി ഡിസംബർ പത്തിന് പരിഗണിക്കാൻ മാറ്റി.

പ്രായപൂർത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാൻ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളിൽ പോലും 199 എ വകുപ്പ് പ്രകാരം വാഹനത്തിന്‍റെ ഉടമക്കോ രക്ഷിതാവിനോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

മോട്ടോര്‍ വാഹന നിയമത്തിലെ 180-ഉം 181-ഉം വകുപ്പുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരോ ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയായവരോ വാഹനമോടിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഈ രണ്ട് വകുപ്പുകള്‍ക്കും പരമാവധി തടവ് മൂന്ന് മാസമാണ്. എന്നാല്‍, സെക്ഷന്‍ 199 എ പ്രകാരം വാഹനത്തിന്റെ രക്ഷിതാവോ ഉടമയോ മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടാം.

Related posts

ഒന്നര വർഷത്തെ പ്രയത്നം; പാർലമെന്റിന്റെ ‘ശബ്ദ’മായി മലയാളി ചെറിയാൻ ജോർജ്

Aswathi Kottiyoor

യുവതിയെ കൊലപ്പെടുത്തി 50 കഷ്ണമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

Aswathi Kottiyoor

അതിരപ്പിള്ളി വനത്തിൽ അതിക്രമിച്ച് കയറി; വനംവകുപ്പിന്‍റെ പരാതിയില്‍ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox