23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന്‌ ഉപയോഗിച്ചു; തെരഞ്ഞെടുപ്പ്‌ കമ്മീഷന് പരാതി നൽകി എൽഡിഎഫ്
Uncategorized

പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന്‌ ഉപയോഗിച്ചു; തെരഞ്ഞെടുപ്പ്‌ കമ്മീഷന് പരാതി നൽകി എൽഡിഎഫ്

യുഡിഎഫ്‌ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ആരാധനാലവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചെന്നാരോപിച്ച്‌ എൽഡിഎഫ്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ്‌ കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ്‌ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണമെന്ന്‌ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പള്ളിക്കുന്ന്‌ ദേവാലയത്തിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദീകരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്‌.

ടി സിദ്ദിഖ്‌ എംഎൽഎ, വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ 10ന്‌ ആണ്‌ പ്രിയങ്ക പള്ളിക്കുന്ന്‌ ദേവാലയത്തിലെത്തിയത്‌. ദേവലയത്തിനകത്ത്‌ വൈദികർ പ്രത്യേക പ്രാർഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രീകരിച്ച്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചു. ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട്‌ വോട്ട്‌ അഭ്യർഥിച്ചു. ജനപ്രാധിനിത്യ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Related posts

വ്യാജ സിം കാര്‍ഡ് വേട്ടയില്‍ കേരളത്തില്‍ റദ്ദാക്കിയത് 9,606 സിം കാര്‍ഡുകള്‍

Aswathi Kottiyoor

ഓവർടേക്ക് ചെയ്തതിന് ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചു; നാലുപേർ കസ്റ്റഡിയിൽ

Aswathi Kottiyoor

43 കിലോ ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്* *ആരോഗ്യ രംഗത്ത് അപൂര്‍വ നേട്ടം; യുവാവ് പുതുജീവിതത്തിലേക്ക്*

Aswathi Kottiyoor
WordPress Image Lightbox